രാഘവന്‍ മാസ്റ്റര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 7 വര്‍ഷങ്ങള്‍;മലയാള സിനിമാ-നാടകഗാന-കാവ്യങ്ങള്‍ക്ക് സംഗീതത്തിന്റെ മധു പകര്‍ന്നുകൊടുത്ത രാഘവന്‍ മാസ്റ്റര്‍

മലയാളികളുടെ ഹൃദയത്തില്‍ പാട്ടിന്‍റെ പെരുമഴ പെയ്യിച്ച രാഘവന്‍ മാസ്റ്റര്‍ ഓർമയായിട്ട് ഇന്ന് ഏഴാണ്ട് തികയുന്നു.മലയാള  സിനിമാ-നാടകഗാന-രംഗത്ത്  സംഗീതത്തിന്റെ തേന്‍ പകര്‍ന്നുകൊടുക്കുന്ന കേരളത്തിലെ വലിയ പ്രതിഭയായിരുന്നു കെ. രാഘവന്‍ മാസ്റ്റര്‍….

മലയാള സിനിമാ-നാടകഗാന-കാവ്യങ്ങള്‍ക്ക് സംഗീതത്തിന്റെ മധു പകര്‍ന്നുകൊടുക്കുന്ന താളഭാവത്തിന്റെ ഏറ്റവും വലിയ പ്രതിഭ കെ. രാഘവന്‍ മാസ്റ്റര്‍  എത്രപഴകിയാലും മധുരം കൂടിക്കൂടി വരുന്ന ഗാനങ്ങളെന്ന് മാസ്റ്ററുടേത്.


സംഗീതസംവിധായകൻ മാത്രമായിരുന്നില്ല രാഘവൻ മാഷ് .ഗായകനും സംഗീതാധ്യാപകനും കൂടിയായിരുന്നു കേരളത്തിന്റെ നാടൻ സംഗീതശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് പുതിയ രീതി സമ്മാനിച്ച ആൾ കൂടിയാണ് മാഷ് .

നീലക്കുയിലിലെ ‘കായലരികത്തു വലയെറിഞ്ഞപ്പം…വളകിലുക്കിയ സുന്ദരീ…’എന്ന ഒറ്റ ഗാനം മതി മാഷിന്റെ പാട്ടിന്റെ നടൻ ഈണം മനസിലാക്കാൻ തുമ്പീ..തുമ്പീ…വാ…വാ…. ഒരു തുമ്പത്തണലില്‍ വാ.. വാ…എന്ന ഗാനത്തിനും രാഘവന്‍ മാസ്റ്ററാണ് ഈണം കൊടുത്തത്. നാടൻ ഈണങ്ങൾ കൊണ്ട് ധന്യമായ ഒട്ടേറെ ഗാനങ്ങൾ ഉണ്ട് മാഷിന്റേതായി. നിര്‍മ്മാല്യത്തിനും, പൂജക്കെടുക്കാത്ത പൂക്കള്‍ക്കുമാണ് മികച്ച സംഗീതസംവിധായകനുള്ള സ്േറ്ററ്റ് അവാര്‍ഡ് രാഘവൻ മാഷിന് ലഭിച്ചത്.ഒരു സുവര്ണകാലഘട്ടം സമ്മാനിച്ച രാഘവൻ മാഷിന്റെ പാട്ടുകൾക്കുമുന്പിൽ പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel