പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ; നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആത്മഹത്യയുടെ കാരണം കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തത് അല്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ആന്തൂർ നഗരസഭയുടെയോ ഭരണ സമിതിയുടെയോ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാജന്റെ ആത്മഹത്യ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത യു ഡി എഫും ബി ജെ പിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരെയും കുറ്റക്കാരായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.അതിനാൽ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റഫർ റിപ്പോർട്ടാണ് തളിപ്പറമ്പ ആർ ടി ഒ കോടതിയിൽ സമർപ്പിച്ചത്. ബക്കളത്തെ പാർഥ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാൻ വൈകിയതല്ല ആത്മഹത്യക്ക് പ്രേരണയായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട്,നിർമാണവുമായി ബന്ധപ്പെട്ട കെടു കാര്യസ്ഥത,കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ സാജനെ മാനസികമായി അലട്ടിയിരുന്നു.ലൈസൻസ് അനുവദിക്കുന്നതിൽ ആന്തൂർ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല.നഗരസഭ ഭരന്ന സമിതിയോ ചെയർപേഴ്സൺ പി കെ ശ്യാമളയോ ലൈസൻസ് വൈകിപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി സാജന്റെ കുടുംബങ്ങളിൽ നിന്നും നഗരസഭ അധികൃതരിൽ നിന്നുമെല്ലാം പല തവണമൊഴി രേഖപ്പെടുത്തിയിരുന്നു.ഫോറൻസിക് പരിശോധന ഉൾപ്പെടെ ശാസ്ത്രീയമായ തെളിവുകളും പരിശോധിച്ചു.എന്നാൽ ആത്മഹത്യക്ക് കാരണക്കാരായി ആരെയും കണ്ടെത്തജനായില്ല.

ഇതിനെത്തുടർന്നാണ് കേസ് അവസാനിപ്പിക്കുന്നതിനുള്ള അനുമതി തേടി റഫർ റിപ്പോർട്ട് സമർപ്പിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി ഐ എം കൃഷ്ണനാണ് തളിപ്പറമ്പ ആർ ടി ഒ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

സാജന്റെ ആത്മഹത്യ സി പി ഐ എം എമ്മിനെ ആക്രമിക്കാൻ ആയുധമാക്കിയവർക്ക് ഏറ്റ തിരിച്ചടിയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News