യുഡിഎഫ് സമ്മർദം; കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലും മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് പി ജെ ജോസഫ്

യുഡിഎഫ് സമ്മർദത്തിന് വഴങ്ങി പി ജെ ജോസഫ്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലും മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ജോസഫ്. ജോസ് പക്ഷത്തെ നേരിടാൻ തങ്ങളാണ് അർഹർ എന്ന് മാത്രമാണ് പറഞ്ഞതെന്നും ജോസഫ് വ്യക്തമാക്കി. കോട്ടയത്തെ കേരള കോൺഗ്രസ്- കോൺഗ്രസ് ഉഭയകക്ഷി ചർച്ചക്ക് ശേഷമാണ് ജോസഫിന്റെ പ്രതികരണം.

കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റുകൾ വേണമെന്ന് ജോസഫിന്റെ ആവശ്യം ആദ്യ ചർച്ചയിൽ തന്നെ കോൺഗ്രസ് തള്ളിയിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസുമായി നടത്തിയ ഉഭയ കക്ഷി ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് സമ്മർദത്തിന് വഴങ്ങി ജോസഫ് തന്റെ നിലപാടിൽ അയവു വരുത്തിയത്.

കേരള കോൺഗ്രസ് സീറ്റുകൾ വിട്ടു നൽകില്ലെന്നും വേണമെങ്കിൽ ജയസാധ്യത പരിഗണിച്ച് സീറ്റുകൾ വെച്ച് മാറ്റാമെന്നുമായിരുന്നു ജോസഫിന്റെ മുൻനിലപാട്

ഇതോടെ സീറ്റു മോഹിചെത്തിയ ജോസഫ് ഗ്രൂപ്പിലെ പല നേതാക്കളും എതിർപ്പുമായി എത്താൻ സാധ്യതയുണ്ട്. അത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിൽക്കുന്ന അസ്വാരസ്യങ്ങൾ ഇരട്ടിയാക്കും. സീറ്റ് വിഭജനം സംബന്ധിച്ച് 27 നു കോട്ടയത്ത് യുഡിഎഫ് യോഗം ചേരും. 28 ന് കോൺഗ്രസ് കേരള കോൺഗ്രസ് ഉഭയകക്ഷി ചർച്ചയുടെ രണ്ടാം ഘട്ടവും നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News