ദുബായിയിലെ സൂര്യാസ്തമയം ആസ്വദിക്കുന്ന വിരാട് കോഹ്ലിയുടേയും അനുഷ്‌കയുടേയും മനോഹരമായൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ കടപ്പാട് കോഹ്ലി തന്റെ സഹ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗം എ ബി ഡിവില്ലിയേഴ്സിന് നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി ഇപ്പോള്‍ ദുബായിലാണ് വിരാട് കോഹ്ലി. കൂട്ടിന് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുമുണ്ട്. റെഡ് ഹാര്‍ട്ട് ഐക്കണും സൂര്യാസ്തമയ ഐക്കണുകളും ഉപയോഗിച്ച് വിരാട് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കി. ഫോട്ടോയില്‍ കമന്റുമായി എ ബി ഡിവില്ലിയേഴ്‌സും എത്തി.
അനുഷ്‌കയും വിരാടും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഓഗസ്റ്റിലാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ലോകത്തെ അറിയിച്ചത്. ഇനി ഞങ്ങള്‍ മൂന്ന് പേരാണെന്നും കുഞ്ഞ് 2021 ജനുവരിയില്‍ എത്തുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
ദുബായില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അനുഷ്‌ക കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.