ആർഎസ്എസ് കാര്യാലയത്തിലെ ചർച്ച; ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആർഎസ്എസ് കാര്യാലയത്തിൽ ചർച്ചയ്ക്ക് പോയെന്ന ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭക്ഷണപ്പുര കാണാനാണ് പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ പോയതെന്നുമാണ് തിരുവഞ്ചൂരിന്റെ വിശദീകരണം. എന്നാൽ ആർഎസ്എസ് നേതാക്കളുമായി തിരുവഞ്ചൂർ നടത്തിയ രഹസ്യചർച്ച പരസ്യം ആയതിൽ വലിയ വിമർശനമാണ് ഉയരുന്നത്

കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ സേവാഭാരതി ഓഫീസിൽ വച്ച് ആർഎസ്എസ് വിശ്വഹിന്ദുപരിഷത്ത് നേതാക്കളുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രഹസ്യ ചർച്ച നടത്തിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി തിരുവഞ്ചൂർ രംഗത്തെത്തിയത്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രഹസ്യ ചര്‍ച്ച നടത്തിയതെന്ന ആരോപണം ഇപ്പോഴും ഉയരുകയാണ്.

തിരുവഞ്ചൂരിനൊപ്പം കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എബിസണ്‍ കെ എബ്രഹാം എന്നിവരും ഉണ്ടായിരുന്നു.

ആർഎസ്എസ് നേതാക്കളുമായി തിരുവഞ്ചൂർ നടത്തിയ തകർച്ച പരസ്യമായത് തെരഞ്ഞെടുപ്പുകൾ അടുത്തതോടെ വീണ്ടും കോലീബി സഖ്യം ഉണ്ടാകുന്നു എന്ന എൽഡിഎഫ് പ്രചരണത്തിന് ശക്തി പകരുന്നതാണ് എന്ന വിമർശനമാണ് കോൺഗ്രസ്സിൽ നിന്നു തന്നെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News