വീട്ടുമുറ്റത്ത് മകളുടെ കല്യാണ പന്തലൊരുങ്ങി; ചന്ദ്രനും ഭാര്യയ്ക്കും ഇത് സന്തോഷ ദിനങ്ങള്‍

തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും ഭാര്യയ്ക്കും ഇത് സന്തോഷത്തിന്‍റെ ദിവസങ്ങളാണ്. ലൈഫ് പദ്ധതി പ്രകാരം വീടു ലഭിക്കുന്നതിനു മുന്‍പ് വരെ സ്വന്തം വീട്ടു മുറ്റത്തുവച്ച് മകളുടെ വിവാഹം നടത്താന്‍ ക‍ഴിയുമെന്ന് ഇവര്‍ പ്രതീക്ഷിച്ചതല്ല. എന്നാല് അവരുടെ സ്വപ്നങ്ങള് ഇന്ന് സഫലമായി. സ്വന്തം വീട്ടുമുറ്റത്ത് വച്ച് ചന്ദ്രനും ഭാര്യയും മകളെ കെെ പിടിച്ചു നല്കി.

കൊവിഡ് പശ്ചാത്തലത്തില്‍ ആളും ആരവവുമില്ലെങ്കിലും കൊട്ടും കുരവയുമില്ലെങ്കിലും സ്വന്തം വീടിന്‍റെ മുറ്റത്ത് തന്നെ മകളുടെ കല്യാണ പന്തലൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് ചന്ദ്രനും ഭാര്യ ഓമനയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here