എം ശിവശങ്കര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു പോകവെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. വൈകീട്ട് അഞ്ചരയോടെ ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ആബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോയി.

കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിനെ തുടര്‍ന്നാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ശിവശങ്കറിന് നടുവിനും കഴുത്തിനുമാണ് നിലവില്‍ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ മരുന്നു കഴിച്ചാല്‍ മതിയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്യലിന് പോകവെ കസ്റ്റംസ് വാഹനത്തില്‍ വച്ച് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ നടുവിന് കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ശിവശങ്കര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വൈകീട്ട് അഞ്ചരയോടെ ഡിസ്ചാര്‍ജ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News