‘ജാമു’ വന്നപ്പോള്‍ എന്റെ ജീവിതം കളര്‍ ആയി; ‘ഉമ്മ തരുന്ന കുഞ്ഞിന്റെ ഉമ്മക്ക്’ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗബിന്‍

ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകനും നടനുമായ സൗബിന്‍ ഷാഹിര്‍. സൗബിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ഭാര്യക്ക് നേര്‍ന്ന ആശംസ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

‘കണ്ടം ബച്ച കോട്ട്’ വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി. ‘ജാമു’ വന്നപ്പോള്‍ എന്റെ ജീവിതവും കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജന്മദിനാശംസകള്‍ ജാമൂ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,” സൗബിന്‍ കുറിച്ചു.

2017 ഡിസംബറിലായിരുന്നു സൗബിന്റേയും ജാമിയയുടേയും വിവാഹം. കഴിഞ്ഞ മേയ് 10-ാം തിയ്യതിയാണ് താന്‍ അച്ഛനായ സന്തോഷം സൗബിന്‍ ആരാധകരുമായി പങ്കുവച്ചത്. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് മകന് സൗബിനും ജാമിയയും പേരു നല്‍കിയിരിക്കുന്നത്.

സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുള്ള സൗബിന്‍, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News