‘മരണസമയത്ത് വെന്റിലേറ്ററില്‍ ശ്വസന സഹായിയുണ്ടായിരുന്നു, ഓക്‌സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ല; രോഗിക്ക് മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്’; നഴ്‌സിങ്ങ് ഓഫീസര്‍ പറയുന്നതെല്ലാം സത്യവിരുദ്ധമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന നഴ്സിംഗ് ഓഫിസറുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നതെല്ലാം സത്യവിരുദ്ധമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.

രോഗി മരണസമയത്ത് ന്യുമോണിയബാധിതനായിരുന്നു. അന്ത്യസമയത്ത് വെന്റിലേറ്ററില്‍ ശ്വസന സഹായിയുണ്ടായിരുന്നു.ശ്വസന സഹായിയുടെ ഓക്‌സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ല. ഗുരുതരാവസ്ഥയിലായതിനാല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നില്ല.

നഴ്‌സിങ്ങ് ഓഫീസറുടേത് സത്യവിരുദ്ധവും നിരുത്തരവാദപരവുമായ പ്രസ്താവന. നഴ്‌സിങ്ങ് ഓഫീസര്‍ ജലജാ ദേവി കോവിഡ് ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരുമാസമായി ലീവിലാണ് ജലജാദേവിയെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

രോഗിക്ക് മികച്ച ചികിത്സ നല്‍കിയിട്ടുണ്ടെന്നും ശബ്ദസന്ദേശത്തിന്റെ ആധികാരികത അന്വേഷിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം വേണമെന്നും മെഡിക്കല്‍ സൂപ്രണ്ട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here