‘രമേശ് ചെന്നിത്തലക്ക് ഒരു കോടി നല്‍കി; കെപിസിസി ഓഫീലേക്ക് പണം എത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് കെ ബാബു’; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബാര്‍ കേഴയില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബിജു രമേശ് . രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ബിജു രമേശ്. കെപിസിസി ഓഫീലേക്ക് പണം നല്‍കാന്‍ മുന്‍മന്ത്രി കെ ബാബു നിര്‍ദ്ദേശം നല്‍കി. രമേശ് ചെന്നിത്തലക്ക് പണം എത്തിച്ച് നല്‍കാനായിരുന്നു ബാബുവിന്റെ നിര്‍ദ്ദേശം. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍.

2013 ഏപ്രില്‍ മാസത്തിലാണ് നിര്‍ദേശം ലഭിച്ചത്. ഇക്കാര്യം വിജിലന്‍സ് മുന്‍പാകെ അറിയിച്ചിരുന്നെന്നും ബിജു രമേശ് വെളിപ്പെടുത്തി. ബാര്‍ ഉടമകളില്‍ നിന്നും പിരിച്ചത് പത്ത് കോടി രൂപയാണ്. പിരിച്ച തുക മുഴുവന്‍ യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കി.

രണ്ടാമതായി വിഎസ് ശിവകുമാറിന് 25 ലക്ഷം നല്‍കി. ശിവകുമാറിന് പണം നല്‍കാന്‍ നിര്‍ദേശിച്ചതും ബാബുവാണ്. മൂന്നാമത് പണം ആവശ്യപ്പെട്ടത് കെ ബാബുവാണ്. 50 ലക്ഷം രൂപ മന്ത്രിയായിരിക്കെ ബാബുവിന് സെക്രട്ടറിയേറ്റില്‍ എത്തിച്ചു നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News