മലയാള സിനിമയില്‍ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍. എല്ലാതരത്തിലുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കൂളിങ് ഗ്ലാസില്‍ പുത്തന്‍ ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാറിലിരുന്നാണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ലോക് ഡൗണ്‍ സമയത്ത് ഇടയ്ക്ക് താന്‍ പുറത്തേക്ക് പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാപ്പച്ചി മുഴുവന്‍ സമയവും വീട്ടിലായിരുന്നുവെന്നും എങ്ങോട്ടും പോയിട്ടില്ലെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.
ഇതാദ്യമായാണ് അദ്ദേഹം ഇത്രയും ദിവസം വാപ്പച്ചി വീട്ടിലിരിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഞാന്‍ പിന്നെയും വീട്ടില്‍ കാണും. എന്നെക്കാളും നോണ്‍സ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോള്‍ ഒരു പേഴ്‌സണല്‍ റെക്കോര്‍ഡ് അടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ‘ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല’, എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്.
Get real time update about this post categories directly on your device, subscribe now.