അമ്പതു വര്‍ഷമായി, അരലക്ഷത്തിലേറെ പാട്ടുകള്‍ പാടി, അച്ഛന്‍ ആറക്ക പ്രതിഫലം ചോദിച്ചാല്‍ ഇപ്പോ‍ഴും നിര്‍മാതാക്കളുടെ നെറ്റി ചുളിയും: വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന ​ഗായകന്‍ വിജയ് യേശുദാസിന്റെ തുറന്ന് പറച്ചിലോടെ പുതിയ വിവാദങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഇതിനെ സംബന്ധിച്ച്‌ ജിഷ്ണു ​ഗിരിജ ശേഖര്‍ എഴുതിയ കുറിപ്പ് വായിക്കാം……..

‘ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ എന്നൊക്കെ പറഞ്ഞു കൊണ്ട് ചില ഓണ്‍ലൈന്‍ മീഡിയകള്‍ പ്രചരിപ്പിച്ച വിജയ് യേശുദാസിനെ സംബന്ധിക്കുന്ന വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുയും അത് വഴി social മീഡിയയില്‍ വലിയ രീതിയില്‍ വിജയ് യേശുദാസ് ട്രോള്‍ ചെയ്യപ്പെടുകയും വിമര്ശിക്കപെടുകയും ചെയ്ത കാഴ്ചയാണ് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്..

എന്നാല്‍ വിജയ് യേശുദാസ് എടുത്ത തീരുമാനത്തോടൊപ്പം അയാള്‍ അങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ആരെങ്കിലും വായിച്ചിരുന്നോ..

അനേഷിച്ചിരുന്നോ..? മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ശക്തമായ ഒരു സ്റ്റേറ്റ്മെന്റ് ആണ് വിജയ് മുന്നോട്ട് വയ്ക്കുന്നത്.. വിജയിനെ നീരസപ്പെടുത്തുന്നത് മലയാളത്തില്‍ ഗായകര്‍ക്ക് നല്‍കപ്പെടുന്ന പ്രതിഫലമാണ്.. പ്രതിഫലത്തെ ചുറ്റിപ്പറ്റിയാണ് അയാള്‍ തന്റെ വിമര്‍ശനവും തീരുമാനവും അറിയിക്കുന്നത്.. ഇവിടെ തെറ്റിദ്ധരിപ്പിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്..
ഇനി വിജയ് യേശുദാസ് പറഞ്ഞ വാക്കുകളിലേക്ക് :-

‘ബിഗ്ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ ഗായകര്‍ക്കോ സംഗീതസംവിധായകര്‍ക്കോ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുന്നില്ല… അന്‍പതു വര്‍ഷമായി പാടുന്ന അരലക്ഷം ഗാനങ്ങള്‍ പാടിയ അച്ഛന്‍ ആറക്ക പ്രതിഫലം ആവശ്യപ്പെടുമ്ബോള്‍ അത് കൂടുതല്‍ എന്ന് നിര്‍മ്മാതാക്കള്‍ പറയുമ്ബോള്‍ ബാക്കിയുള്ളവരുടെ അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കിയാണ് ഈ കഠിന തീരുമാനമെടുത്തത്.. ആളുകള്‍ വിജയ് യേശുദാസ് വാങ്ങുന്നു എന്നു കരുതുന്ന പ്രതിഫലം അഞ്ചു ചിത്രങ്ങളില്‍ പാടുമ്ബോള്‍ മലയാളത്തില്‍ നിന്ന് ലഭിക്കുന്നില്ല’

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ remuneration വാങ്ങുന്നത് ദാസേട്ടനാണ്.. എന്നാണ് അറിയാന്‍ സാധിച്ചത്.. 2 ലക്ഷം രൂപ. അതും ഈ അടുത്തകാലത്താണ് അദ്ദേഹം ഈ ഒരു തുകയിലേക്ക് എത്തിയത്.. ചിത്ര ചേച്ചി 1 ലക്ഷം രൂപ വാങ്ങുമ്ബോള്‍ ബാക്കിയുള്ള ഗായകരുടെ പ്രതിഫലം അതിനും താഴെയാണ്.. വിജയ് യേശുദാസിനും വിനീത് ശ്രീനിവാസനും ഹരിശങ്കറേട്ടനുമൊക്കെ ലഭിക്കുന്നത് 35000ത്തിനും 1 ലക്ഷത്തിനും ഇടയിലെ തുകയാണ്.. ഇതില്‍ പലപ്പോഴും അവര്‍ ആവശ്യപ്പെടുന്ന തുക അവര്‍ക്ക് കിട്ടാറില്ല എന്നതാണ് സത്യം..
ശ്രേയ ഘോഷാല്‍ ആണ് ബോളിവുഡിലെ വില കൂടിയ താര ഗായിക.

അവര്‍ക്ക് അവിടെ ലഭിക്കുന്ന പ്രതിഫലം 18 – 25 ലക്ഷം വരെയാണ്.. സിദ് ശ്രീറാം ഒക്കെ വാങ്ങുന്നത് 5 ലക്ഷം രൂപയാണ്.. ഇത്തരത്തില്‍ അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കി അന്യ സംസ്‌ഥാന ഗായകരെ മലയാളത്തില്‍ പാടിക്കാന്‍ ഒരു ഇന്‍ഡസ്ട്രി തയ്യാറാകുമ്ബോള്‍ അതെ സമയം മലയാളി ഗായകര്‍ നേരിടുന്ന അപമാനവും അവഗണയും എങ്ങനെയാണ് പരിഗണിക്കാതെ പോകാന്‍ സാധിക്കുക.. അപ്രകാരം മലയാത്തിലെ ഒരു ഗായകന്‍ തന്റെ കരിയറും സാമ്ബത്തിക സാഹചര്യവും കണക്കിലെടുത്തു മറ്റു ഇന്ഡസ്ട്രികളില്‍ തുടരാന്‍ ആഗ്രഹിച്ചാല്‍ അതിനെ എങ്ങനെയാണ് വിമര്‍ശിക്കാന്‍ സാധിക്കുക.

. അതവരുടെ വ്യക്തിപരമായ തീരുമാനമായി കണ്ട് മാനിക്കുകയല്ലേ വേണ്ടത്..
മലയാളം film ഇന്‍ഡസ്ട്രിയില്‍ ഗായകര്‍ മാത്രമല്ല ഇത്തരത്തില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അവഗണന നേരിടുന്നത്.. എഡിറ്റേഴ്സും sound ഡിസൈനേഴ്‌സും സമാന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.. എന്നാല്‍ അവര്‍ക്കൊക്കെയും ഫെയിം ആകുമ്ബോള്‍ കിട്ടുന്ന പരിഗണന പ്രതിഫല കാര്യത്തില്‍ പിന്നണി ഗായകര്‍ക്ക് കിട്ടുന്നില്ല എന്ന വസ്തുതയാണ് ആശങ്കയുണര്‍ത്തുന്നത്..

Verdict :- വിജയ് യേശുദാസിന്റെ സ്റ്റേറ്റ്മെന്റിന് പുറകെ ഇനി ഒട്ടുമിക്ക ഗായകരുടെയും പ്രതികരണവും തുറന്നു പറച്ചിലുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. അത്തരത്തില്‍ ഉള്ള വലിയ ശബ്ദങ്ങള്‍ക്കേ വലിയ മാറ്റങ്ങള്‍ക്ക് വഴി ഒരുക്കാന്‍ സാധിക്കുകയുള്ളു..
മാറ്റം ഉണ്ടാകട്ടെ.. മലയാള സിനിമ മാറട്ടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News