പുന്നപ്രയുടെ പോരാളിക്ക്, കേരളത്തിന്‍റെ വിപ്ലവ വീര്യത്തിന് 97ാം പിറന്നാള്‍

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ’ എന്ന വിഎസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍. 1923 ഒക്ടോബര്‍ 20 ആലപ്പു‍ഴ ജില്ലയിലെ പുന്നപ്രയില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ കേരളത്തിന്‍റെ വിപ്ലവ പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന രണ്ടക്ഷരമായത്. കനലെരിയുന്ന വ‍ഴികളത്രയും കാരിരുമ്പിന്‍റെ കരുത്തുമായി നടന്നുകയറിയാണ്.

സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ പോലും ക‍ഴിയാതിരുന്നൊരു കാലത്ത് ഈ ചെങ്കൊടിപ്രസ്ഥാനത്തെ അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും നീതിനിഷേധിക്കപ്പെടുന്നവന്‍റെയും പ്രതീക്ഷയായി വളര്‍ത്തിയെടുക്കുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന നേതൃനിര വഹിച്ച പങ്ക് നിസ്തുലമാണ്.

പുന്നപ്രയുടെയും വയലാറിന്‍റെയും പടനിലങ്ങളാണ് വിഎസിലെ നേതാവിനെയും സംഘാടകനെയും കേരള രാഷ്ട്രീയത്തിലേക്ക് ചേര്‍ത്തുവച്ചത്. സര്‍ സിപിയുടെയും അദ്ദേഹത്തിന്‍റെ മര്‍ധക പടയുടെയും ഉറക്കം കെടുത്തിയ പോരാട്ടങ്ങളുടെ നേതാവായിരുന്നു വിഎസ്.

97ാം വയസിലും ബോധ്യങ്ങളിലെ വ്യക്തതയും നിലപാടിലെ കണിശതയും വിഎസിനെ രാഷ്ട്രീയ കേരളത്തിന്‍റെ വ്യത്യസ്ത മുഖമാക്കുന്നത്.

കേരളത്തിന്റെ കമ്യൂണിസ്റ്റ് കരുത്തിന് ജനങ്ങളുടെ പ്രിയ നേതാവ് വിഎസിന് ഇന്ന് 97-ാം പിറന്നാള്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില് ഇത്തവണ ജന്മദിനാഘോഷങ്ങള്‍ ഇല്ല. കുടുംബാംഗങ്ങള്‍ മാത്രമായി കേക്ക് മുറിക്കും. ഉച്ചയ്ക്ക് അവര്‍ക്കൊപ്പം സദ്യയും.

വിഎസിന് കൈരളി ന്യൂസ് ഓണ്‍ലൈനിന്‍റെ പിറന്നാ‍ള്‍ ആശംസകള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News