#KairaliNewsBigBreaking ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്‍ തട്ടിയത് 200 കോടി രൂപ

കോഴിക്കോട്: മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി. ഫിറോസ് ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ കോടികള്‍ തട്ടിയതായി പരാതി.

200 കോടിയലധികം രൂപയുടെ തട്ടിപ്പാണ് ഫിറോസ് നടത്തിയത്. നിരവധി നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ട നിക്ഷേപകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലം കൈരളി ന്യൂസ് പുറത്ത് വിട്ടു.

നിലമ്പൂര്‍ സ്വദേശിയും വ്യവസായിയുമായ കാരാടന്‍ സുലൈമാന് നഷ്ടപ്പെട്ടത് 90 കോടിയോളം രൂപയാണ്. സുലൈമാന്റെ 150 കോടിയോളം രൂപ വിലവരുന്ന സ്വത്ത് പണയം വെച്ച് ഫിറോസ് ബാങ്ക് വായ്പ എടുക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും ഫിറോസ് പണം വാങ്ങിയിരുന്നു.

ലാഭ വിഹിതമായി വന്‍ തുക നല്‍കാമെന്ന് പറഞ്ഞായിരുന്നു സ്വത്തിന്റെ ആധാരം വാങ്ങിയത്. എന്നാലിപ്പോള്‍ മുതല്‍ പോലും തിരിച്ച് നല്‍കാതെ ചതിച്ചെന്നും കാരാടന്‍ സുലൈമാന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News