‘രാഹുല്‍ വിരുന്നുകാരനല്ല: വരവ് ആഘോഷിക്കപ്പെടുന്നതിന്റെ കാര്യം മനസ്സിലാവുന്നില്ല’ സികെ ശശീന്ദ്രന്‍ എംഎല്‍എ

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തോട് പ്രതികരിച്ച് സികെ ശശീന്ദ്രന്‍ എംഎല്‍എ.

രാഹുല്‍ ഗാന്ധി എംപി വിരുന്നുകാരനല്ല. മണ്ഡലത്തില്‍ വന്ന് പോകാത്തത് കൊണ്ടാണ് ഇത് വാര്‍ത്തായത്. എംപിയുടെ സന്ദര്‍ശനത്തില്‍ പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ല. എംപിയുടെ വരവ് ആഘോഷിക്കപ്പെടുന്നതിന്റെ കാര്യം മനസ്സിലാവുന്നില്ല. സ്‌കൂള്‍ കെട്ടിട ഉദ്ഘാടന വിവാദം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് നിര്‍മ്മിച്ചതാണ്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കാര്യങ്ങള്‍ ചെയ്തതാണ് വിനയായതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News