യുഎഇയിലെ 30 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ദുബായ്: യുഎഇയിലെ 30 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതായി സര്‍വേ ഫലം.

10 ശതമാനത്തോളം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായും കണ്‍സല്‍ട്ടന്‍സി സേവന ദാതാക്കളായ മെര്‍സറിന്റെ സര്‍വേയില്‍ പറയുന്നു. മലയാളികളടക്കമുള്ള പ്രവാസികളെ അടക്കം ഈ നീക്കം ബാധിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

19.8 ശതമാനം കമ്പനികള്‍ ഈ വര്‍ഷത്തെ ശമ്പളം മരവിപ്പിച്ചതായും 17 ശതമാനം കമ്പനികള്‍ 2020ല്‍ നടപ്പാക്കേണ്ട ശമ്പള വര്‍ധനവ് വൈകിപ്പിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ നിന്നുള്ള 500 കമ്പനികളെയാണ് സര്‍വേയ്ക്കുവേണ്ടി പഠനവിധേയമാക്കിയത്.

തൊഴിലാളികളുടെ എണ്ണത്തില്‍ ശരാശരി 10 ശതമാനം വരുത്താനാണ് 30 ശതമാനത്തോളം സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. വിവിധ കമ്പനികള്‍ 30 മുതല്‍ 50 വരെ ശതമാനം ശമ്പളം വെട്ടിക്കുറച്ചതായും സര്‍വേ ഫലത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here