നീയില്ലായിരുന്നുവെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമില്ലാതെ പോയേനെ… കുറിപ്പ് പങ്കുവച്ച് ഖുശ്ബു

ഭര്‍ത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ഖുശ്ബു.നീയില്ലായിരുന്നുവെങ്കില്‍ ജീവിതത്തിനൊരു അര്‍ത്ഥമില്ലാതെ പോയേനെയെന്ന വാക്കുകളോടെയാണ് ഖുശ്ബുവിന്റെ കുറിപ്പ്.

View this post on Instagram

My all in all..life would be meaningless without you. ❤

A post shared by Khush (@khushsundar) on

സുന്ദറുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുന്‍പും ഖുശ്ബു സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്. ”ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങള്‍? എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ദുര്‍ബലയാകുന്നു. സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,” എന്നാണ് മറ്റൊരു കുറിപ്പില്‍ ഖുശ്ബു കുറിച്ചത്.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവര്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News