വിജയ് സേതുപതിയുടെ മകള്‍ക്ക് നേരെ ബലാത്സംഗഭീഷണി

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണി.

പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം അടക്കം പങ്കുവച്ച് വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി. ഇതിനെതിരെ വിജയ് സേതുപതി സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ശ്രീലങ്കയിലെ തമിഴരുടെ ജീവിതം മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

സംഭവത്തിന് പിന്നാലെ ഗായിക ചിന്മയി, ഡിഎംകെ എംപി സെന്തില്‍ കുമാര്‍ തുടങ്ങിയവര്‍ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഭീഷണി ഉയര്‍ത്തിയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് തമിഴ് സംഘടനകളും ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജയ് സേതുപതി 800 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ചിത്രം വിജയ് സേതുപതിയുടെ ഭാവിയെ ബാധിക്കുമെന്നും അതിനാല്‍ ചിത്രത്തില്‍ നിന്നു പിന്മാറണമെന്നും മുത്തയ്യ മുരളീധരന്‍ താരത്തോട് അഭ്യര്‍ത്ഥിച്ചെന്നും ഇതെ തുടര്‍ന്നാണ് വിജയ് സേതുപതി ഈ തീരുമാനം എടുത്തതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News