നവരാത്രിയോട് അനുബന്ധിച്ച് ശ്വേത മോഹന്റെ കർണാടിക് കച്ചേരി:അമ്മ ആലപിച്ച ഓടക്കുഴൽവിളി എന്ന ലളിതഗാനവും കച്ചേരിയിൽ

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായികയാണ് ശ്വേതാ മോഹൻ. ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായിക സുജാതയുടെ മകൾ പാട്ടുകാരിയായി വന്നപ്പോൾ  ആ സ്നേഹം മകളിലേക്കും പകർന്ന് നൽകിയിട്ടുണ്ട് സംഗീത ആരാധകർ .സുജാതയുടെ മകൾ എന്നതിനുമപ്പുറം ശബ്ദം കൊണ്ടും ആലാപന ശൈലി കൊണ്ടും സ്വന്തം പേര്  വരച്ചിടാൻ ശ്വേതക്ക് ആദ്യം തന്നെ കഴിഞ്ഞിരുന്നു .ആദ്യമൊന്നും ചലച്ചിത്ര സംഗീതത്തിൽ താല്പര്യം കാണിക്കാതിരുന്ന മകളെ താൻ ഒരിക്കലും സംഗീത വഴി തിരഞ്ഞെടുക്കാൻ നിര്ബന്ധിച്ചിരുന്നില്ല എന്ന് സുജാത കൈരളിടിവിയിലെ ജെ ബി ജങ്ഷനിൽ തന്നെ പറഞ്ഞിട്ടുണ്ട് .പിന്നീട് സ്വന്തം ഇഷ്ടപ്രകാരമാണ് ശ്വേത ചലച്ചിത്ര മേഖലയിൽ എത്തുന്നത് .

“സിനിമാപാട്ട് മാത്രമല്ല മറ്റ് മ്യൂസിക്കും അവള്‍ പഠിക്കുന്നുണ്ട്. അതില്‍ അവളുടേതായ ഒരുപാട് പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അവളില്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണിത് “എന്നും സുജാത ജെ ബി ജങ്ഷനിൽ പറഞ്ഞിരുന്നു.ഇളയരാജ,എ ആർ റഹ്‌മാൻ , വിദ്യാസാഗർ ,കീരവാണി,ജോൺസൺമാഷ് ,ശരത് ,ഔസേപ്പച്ചൻ,ദീപക്‌ദേവ്, എം ജയചന്ദ്രൻ , ഹാരിസ് ജയരാജ് തുടങ്ങി ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം ശ്വേത പ്രവർത്തിച്ചിട്ടുണ്ട് . വര്ഷങ്ങളായി ബിന്നി കൃഷ്ണകുമാറിന്റെ കീഴിൽ ശാസ്ത്രീയ സംഗീത പഠനവും നടത്തി വരുന്നു.

ഇപ്പോഴിതാ ആദ്യമായി കച്ചേരി അവതരിപ്പിച്ചിരിക്കുകയാണ് ശ്വേത .ളാകാട്ടൂർ  മരുത്കാവ് ക്ഷേത്രത്തിലായിരുന്നു നവരാത്രിയോട് അനുബന്ധിച്ച് ശ്വേതയുടെ കർണാടിക് കച്ചേരി.കോവിഡ് പശ്ചാത്തലത്തിൽ ഫേസ്ബുക് ലൈവിലൂടെ ആയിരുന്നു സംഗീത കച്ചേരി. കച്ചേരിയിൽ എംജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ലളിതഗാനവും  ശ്വേത മോഹൻ ആലപിച്ചു. അമ്മ സുജാത   കൗമാരകാലത്തു പാടിയ ഓടക്കുഴൽ വിളി എന്ന ആ ഗാനം ആലപിച്ചത് കേൾവിക്കാർക്ക് കൗതുകകരമായി.

Baby steps in Carnatic classical performance with the blessings of my dearest Gurus Binni Krishnakumar Chechi and Dr K…

Posted by Shweta Mohan on Saturday, 17 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News