താലിമാല വാങ്ങാൻ മമ്മൂട്ടിയിൽ നിന്നും 2000 രൂപ കടം വാങ്ങി :ശ്രീനിവാസൻ

മലയാള സിനിമയില്‍ തന്റേതായ ശൈലിയിലൂടെ സഞ്ചരിച്ച നടനും എഴുത്തുകാരനും സംവിധായകനുമാണ് ശ്രീനിവാസൻ .സിനിമയില്‍ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു ശ്രീനിവാസന്റെ വവാഹം.അദ്ദേഹത്തിന്റെ എഴുത്തുപോലെ തന്നെ രസകരമാണ് സംസാരരീതിയും .വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന സമയത്തെ പ്രണയ വിവാഹത്തെ കുറിച്ച് സ്വതസിദ്ധമായ ശൈലിയിൽ ശ്രീനിവാസൻ കൈരളിടീവിയുടെ ഒരു പരിപാടിയിൽ പറയുന്നുണ്ട്.ഒരേ നാട്ടുകാരായിരുന്ന ശ്രീനിവാസനും വിമലയും തമ്മിൽ പ്രണയത്തിലായി .ഒടുവിൽ വിവാഹവും തീരുമാനിച്ചു .കല്യാണത്തിന്റെ സമയത്ത് കയ്യില്‍ പണമില്ലാതെ ഇരുന്ന ശ്രീനിവാസന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹം കഴിക്കാനുള്ള തീരുമാനം തീരുമാനം എടുക്കുന്നത്.

ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റര്‍ ഓഫീസില്‍വച്ചാണ് വിവാഹമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞു.സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു.അതില്‍ 400 രൂപയുണ്ടായിരുന്നു.ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്.ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വള പണയംവെച്ചു ,ആലീസിന്റെ വളക്ക് അതാണ് ശീലം എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി.ആ പണം കൈയിലേക്ക് വാങ്ങുമ്പോൾ കരയാതിരുന്നത് ഇന്നസെന്റിനു വിഷമമായെങ്കിലോ എന്നോര്ത്താന് എന്നും ശ്രീനിവാസൻ പറയുന്നുണ്ട് .ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.ഒടുവിൽ താലി വാങ്ങാൻ കാശില്ലാതെ ഇരിക്കുന്ന സമയത്താണ് പെട്ടെന്ന് മമ്മൂട്ടിയുടെ മുഖം ഓര്മ വരുന്നത്.ഒരു ഷൂട്ടിംഗിനായി കോഴിക്കോട് ഹോട്ടലിൽ താമസിച്ചിരുന്ന മമ്മൂട്ടിയുടെ പക്കൽ നിന്നും രണ്ടായിരം രൂപ വാങ്ങിയാണ് താലി മാല വാങ്ങുന്നത്.

പൈസ തന്ന ശേഷം കല്യാണത്തിനായി നാളെ രെജിസ്റ്റർ ഓഫിസിലേക്കു വന്നോളാമെന്നു പറഞ്ഞ മമ്മൂട്ടിയോട് ശ്രീനിവാസൻ തന്നെ പറഞ്ഞു വേണ്ട എന്ന്.അതിന് പിന്നിലുമൊരു കാരണം ഉണ്ടായിരുന്നു. ആവനാഴി എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ താരം തന്റെ കല്യാണത്തിന് വന്നാല്‍  കല്യാണം പൊളിയും എന്ന വിശദീകരണത്തിനൊടുവിൽ മമ്മൂട്ടി വരില്ലെന്ന് സമ്മതിച്ചു.അങ്ങനെ സ്വര്‍ണതാലി വാങ്ങി,രജിസ്റ്റര്‍ ഓഫീസിന്റെ വരാന്തയില്‍വച്ചായിരുന്നു താലി കെട്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News