കണ്ണെരിയിച്ച് സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നു

കനത്ത മഴ മൂലം തമി‍ഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിളവെടുപ്പ് മുടങ്ങിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

മഹാരാഷ്ട്ര,കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സവാള കൂടുതലായി കേരളത്തിലെത്തുന്നത്.അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിളയുടെ 90 ശതമാനവും നശിച്ചതായാണ് ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികള്‍ പറയുന്നത്.

40 രൂപയായിരുന്ന സവാളയ്ക്ക് 80 രൂപയാണ് കോയമ്ബേടിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ വില. ചെറിയ ഉള്ളിയുടെ വില 50 രൂപയില്‍ നിന്നു 100 രൂപയില്‍ എത്തി. അതേസമയം മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News