കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ല; വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യ ഏറെ മുന്നിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി. എന്നാല്‍ കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മാത്രമേ രാജ്യം നീക്കിയിട്ടുള്ളൂ. വൈറസ് രാജ്യത്ത് നിന്ന് പോയിട്ടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു.

രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല. രോഗ വ്യാപന തോത് കുറഞ്ഞതാണ് ആശ്വാസം. രോഗ മുക്തിയുടെ കാര്യത്തിലും രാജ്യം മെച്ചപ്പെട്ട നിലയിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. എല്ലാം ശരിയായിയെന്ന ആത്മവിശ്വാസത്തിന് സമയമായില്ലെന്നും കൊവിഡിന് എതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആയിട്ടില്ലെന്നും മോദി.

90 ലക്ഷം കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തരുടെ സേവനത്തിന്റെ ഫലമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു

കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് വരെ ജാഗ്രത തുടരണം. വാക്‌സിന്‍ തയാറായാല്‍ എല്ലാ പൗരന്മാര്‍ക്കും എത്തിക്കാനുള്ള ശ്രമം നടത്തും. രോഗികളുടെ എണ്ണം പത്ത് കോടിയില്‍ പിടിച്ചുനിര്‍ത്തുമെന്നും പ്രധാനമന്ത്രി. നമ്മുടെ ചെറിയ അശ്രദ്ധക്ക് വലിയ വില നല്‍കേണ്ടി വരും. വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചാരണം നല്‍കണം. ഉത്സവകാലത്തോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ജാഗ്രത നിര്‍ദേശം. കൊവിഡിനോട് ഇന്ത്യന്‍ ജനത ശക്തമായി പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel