സഖാവ് വിഎസിന്റെ 97ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി തോമസ് ഐസക്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് സ. വിഎസ്. ഊഹിക്കാന്‍ പോലും കഴിയാത്ത ജീവിതപ്രതിസന്ധികളോട് പടവെട്ടിയാണ് അദ്ദേഹം സഖാക്കളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ ജീവിക്കുന്ന ഇതിഹാസമായി മാറിയതെന്ന് മന്ത്രി കുറിച്ചു.
മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
തൊണ്ണൂറ്റേഴാം ജന്മദിനവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ് പ്രായമുള്ളപ്പോള്‍ കോട്ടയത്ത് ഒരു പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ ചിത്രമാണ്. കാലം പുന്നപ്ര വയലാര്‍ സമരത്തിന് ശേഷം. ഭക്ഷ്യക്ഷാമത്തിന്റെ വര്‍ഷങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടിരുന്ന കാലം. നാടുവിട്ട സര്‍ സി പിയ്‌ക്കെതിരെയായ പ്രക്ഷോഭം. ഇവയൊക്കെ പ്ലക്കാര്‍ഡുകളില്‍ നിന്ന് വ്യക്തം.
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് സ. വിഎസ്. ഊഹിക്കാന്‍ പോലും കഴിയാത്ത ജീവിതപ്രതിസന്ധികളോട് പടവെട്ടിയാണ് അദ്ദേഹം സഖാക്കളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ ജീവിക്കുന്ന ഇതിഹാസമായി മാറിയത്. നൂറാണ്ടു പിന്നിടുന്ന കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ പ്രവര്‍ത്തനചരിത്രം വിഎസിനെപ്പോലുള്ള സഖാക്കളുടെ ജീവചരിത്രം തന്നെയാണ്.
പരാമര്‍ശവിഷയമായ ചിത്രം റൂബിന്‍ ഡിക്രൂസാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതുപോലെ ടി വി തോമസ്, ആര്‍ സുഗതന്‍, കുമാരപ്പണിക്കര്‍, പി കെ ചന്ദ്രാനന്ദന്‍, എസ് കുമാരന്‍ തുടങ്ങി മറ്റുള്ളവരുടെയും ചിത്രങ്ങളെല്ലാം ഒരുമിച്ചു കാണാനൊരിടമുണ്ടെങ്കിലോ… ഇതുപോലുള്ള നേതാക്കള്‍ക്കു പുറമെ അത്ര അറിയപ്പെടാത്ത വലിയൊരു പറ്റം വിപ്ലവകാരികളും ഉയര്‍ന്നുവന്ന നാടാണ് ആലപ്പുഴ, അവരുടെയെല്ലാം കാഴ്ചകള്‍ ഒരുക്കുന്നതിനാണ് ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാന മ്യൂസിയത്തില്‍ പരിശ്രമിക്കുന്നത്. ഇതിനായുള്ള ചിത്രങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത് ട് പി നസീഫ് ആണ്. അദ്ദേഹം ശേഖരിച്ച ചിത്രങ്ങളിലൊന്നാണിത്.
ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ജേക്കബ് ഫിലിപ്പിന്റെ പലയിടങ്ങളിലുള്ള ശേഖരങ്ങളില്‍ നിന്നാണ്. ഏറ്റവും വലിയ ശേഖരം എം എന്‍ സ്മാരകത്തിലെ ആര്‍ക്കൈവ്‌സിലാണ്. ബെന്നി കൂര്യാക്കോസ് ഏല്‍പ്പിച്ച ഏതാണ്ട് നൂറോളം ചിത്രങ്ങള്‍ മനോരമയിലെ ജയചന്ദ്രന്റെ ശേഖരത്തിലുണ്ട്. ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പുനലൂര്‍ രാജന്റെ പഴയകാല ഫോട്ടോകള്‍. ഏഷ്യാനെറ്റിലെ മാങ്ങാട് രത്‌നാകരന്‍ പണ്ട് ശേഖരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
എല്ലാവരോടുമായുള്ള അഭ്യര്‍ത്ഥനയാണ്. ആലപ്പുഴയിലെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പഴയ ചിത്രങ്ങളുണ്ടെങ്കില്‍ ടി പി നസീഫിനെ അറിയിക്കുക (9633115410). പകര്‍പ്പ് എടുത്തതിനുശേഷം ഒറിജിനല്‍ തിരിച്ചു തരുന്നതാണ്.
സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
തൊണ്ണൂറ്റേഴാം ജന്മദിനവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധയാകർഷിച്ചത്…
Posted by Dr.T.M Thomas Isaac on Tuesday, 20 October 2020

Get real time update about this post categories directly on your device, subscribe now.