സാരിയില്‍ സുന്ദരിയായി റിമി; വെെറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും നടിയുമായ റിമി ടോമി. കൃത്യമായ വ്യായാമവും ഡയറ്റുമൊക്കെയായി ആരോഗ്യകാര്യത്തിൽ റിമി ഇപ്പോള്‍ കുടുതല്‍ ശ്രദ്ധ നൽകാറുണ്ട്.

റിമിയുടെ സൗന്ദര്യ രഹസ്യവും ഇതുതന്നെയാണെന്നാണ് ആരാധകരുടെ പക്ഷം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വെെറലാണ്.

ഇപ്പോ‍ഴിതാ റിമിയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

വെള്ള സാരിയില്‍ തിളങ്ങുന്ന റിമിയുടെ ചിത്രത്തിന് താ‍ഴെ വാതിക്കലെ വെള്ളരി പ്രാവെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here