കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നേപ്പാളിലേക്ക്

രാജ്യാതിര്‍ത്തിയും കടന്ന് നേപ്പാളിലേക്ക് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ആരംഭിച്ചു.

ആദ്യ ബാച്ച് ഇ- ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇപി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി. സർക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെഎഎൽ ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.

ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇ-ഓട്ടോകളുടെ ആദ്യ ലോഡ് നേപ്പാളിലേക്ക് പുറപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് 500 വണ്ടികള്‍ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here