ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ആലാപനത്തെ കുറിച്ച് പൃഥ്വിരാജ്

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ആലാപനത്തെ കുറിച്ച് പൃഥ്വിരാജ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രാര്‍ത്ഥനയുടെ ‘രേ ബാവ്രെ’ എന്ന ഗാനം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രാര്‍ത്ഥനയ്ക്കും ‘തായിഷ്’് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചത്.

‘എത്ര മനോഹരമായ ഗാനമാണ് പാത്തൂ…നിങ്ങള്‍ക്കായി ഒരു ഗാനം ഇതാ, തായിഷ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍’ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദ്രജിത്തും മകളുടെ ബോളിവുഡ് ഗാനത്തിന് ആശംസയറിയിച്ചുണ്ട്. “പ്രാർത്ഥനയുടെ ഹിന്ദിയിലെ അരങ്ങേറ്റം! തായ്ഷ് എന്ന ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീതം നൽകിയ രേ ബാവ്‌‌രെ എന്ന പുതിയ ഗാനം,” ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇന്ദ്രജിത്ത് , പൂര്‍ണ്ണിമ ദമ്പതികളുടെ മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ആദ്യ ഹിന്ദി ഗാനമാണ് പുറത്തിറങ്ങിത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന തായിഷ് എന്ന സിനിമയില്‍ ആണ് പ്രാര്‍ത്ഥന പാടിയത്. സീ5 സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ വസന്ത ഒരുക്കിയ ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചത്. ‘രേ ബാവ്രേ’ എന്ന ഗാനം പ്രാര്‍ത്ഥനയോടൊപ്പം ഗോവിന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നതും.

മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ആദ്യമായാണ് പ്രാര്‍ത്ഥന ബോളിവുഡില്‍ പാടുന്നത്.

What a lovely track Paathu! ❤️
All the best to #BejoyNambiar, #GovindVasantha and the entire team of #Taish!

Here’s a…

Posted by Prithviraj Sukumaran on Tuesday, 20 October 2020

Prarthana’s vocal debut in Hindi! 🎤🎼

Check out the new song RE BAWREE.. composed by Govind Vasantha for the movie…

Posted by Indrajith Sukumaran on Tuesday, 20 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here