മോദിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പെരുമ‍ഴ; ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി

ബിജെപി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ പെരുമ‍ഴ പെയ്തതോടെ ഗതികെട്ട് ഡിസ്‌ലൈക്ക് ബട്ടണ്‍ ഓറ് ചെയ്ത് ബിജെപി.

കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ന് വെെകിട്ട് 6 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസ്‌ലൈക്കളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ മിനുറ്റുകള്‍ക്കുള്ളില്‍ ബിജെപി ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു.

ബിജെപി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കുകളെയും മറികടന്ന് ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നത്.

ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തതിന് പിന്നാലെ കമന്റ് സെക്ഷനില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്തിനാണ് ഡിസ് ലൈക്ക് ബട്ടണ്‍ ഓഫാക്കിയതെന്നും, അഭിപ്രായ സ്വാതന്ത്ര്യം എവിടെപ്പോയി എന്ന തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കീഴില്‍ വരുന്നത്.

ലൈക്ക്, ഡിസ്‌ലൈക്ക് ബട്ടണുകള്‍ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തുണ്ട്.

അതേസമയം ഡിസ്‌ലൈക്ക് ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് ഒരാള്‍ പരിഹാസ രൂപേനെ കമന്റ് ചെയ്തിരിക്കുന്നത്. കമന്‍റ് ഇനി എന്നാണ് ഓഫാക്കുക എന്നും കമന്‍റുകള്‍ ഉയരുന്നുണ്ട്.

ചൊവ്വാഴ്ച്ച രാവിലെയാണ് രാജ്യത്തെ വൈകിട്ട് ആറുമണിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന വിവരം മോദി അറിയിച്ചത്. തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്ന പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here