‘ഇതാണെടാ അമ്മ…ഇതായിരിക്കണമെടാ അമ്മ’; ഷമ്മി തിലകന്‍

പരുന്തില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന കോഴിയുടെ വീഡിയോ പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. സിനിമാ സംഘടനയായ എ.എം.എം.എക്കെതിരെയുള്ള പരോക്ഷ പരിഹാസം കൂടിയാണെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

‘ഇതാണെടാ അമ്മ…., ഇതായിരിക്കണമെടാ അമ്മ’ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

കോഴിക്കുഞ്ഞിനെ ചിറകിനുള്ളിലൊതുക്കി പരുന്തിനെതിരെ പോരടിക്കുന്ന തള്ളകോഴിയുടെ വിഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. താരസംഘടനയായ ‘അമ്മ’യെ ആണോ ഉദ്ദേശിച്ചതെന്നാണ് പലരും വിഡിയോ കണ്ട് ചോദിക്കുന്നത്.

ഷമ്മി തിലകന്‍ അമ്മ സംഘടനയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്താറുണ്ട്. അതിനാല്‍ തന്നെ ഈ വിഡിയോ ട്രോള്‍ ആണോയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News