കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ഗൂഡ ലക്ഷ്യം: കെജിഎംസിടിഎ

കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ഗൂഡ ലക്ഷ്യമാണെന്ന് കെജിഎംസിടിഎ.

നടന്നു എന്നാരോപിക്കപ്പെടുന്ന സംഭവത്തെപറ്റി സമഗ്രവും വസ്തുതാപരവുമായ അന്വേഷണം നടത്തുന്നതിനെ കെജിഎംസിടിഎ അനുകൂലിക്കുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ ഇത്തരം സംഭവങ്ങളെ പൊതുവല്‍ക്കരിക്കുകയും അതിലൂടെ എറണാകുളം മെഡിക്കല്‍ കോളേജിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങളില്‍ നിന്നും പൊതുജനസംഘടനകളും വാര്‍ത്താമാധ്യമങ്ങളും പിന്മാറണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

കോവിഡ്-19 ചികിത്സാരംഗത്ത് നാളിതുവരെയും എറണാകുളം മെഡിക്കല്‍ കോളേജ് സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന കാര്യം നാം വിസ്മരിക്കരുതെന്നും കെജിഎംസിടിഎ ഓര്‍മപ്പെടുത്തി.

കോവിഡ് മഹാമാരിക്ക് സ്വന്തം ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്യുന്ന ഡോക്ടര്‍സിന്റെയും നേഴ്‌സ് മാരുടെയും, മറ്റു ജീവന കാരുടെയും ആത്മധൈര്യം തകര്‍ക്കാനുള്ള ഗൂഡശ്രമത്തിനെ കെജിഎംസിടിഎ അപലപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News