രോഗമുക്തി നിരക്ക്‌ 88.63 ശതമാനം; ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ

രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്‍. ഒറ്റദിവസം അരലക്ഷത്തില്‍‌ താഴെ രോ​ഗികള്‍ മുമ്പ്‌ റിപ്പോർട്ടുചെയ്തത്‌ ജൂലൈ 28ന്.

രാജ്യത്ത്‌ രോ​ഗികള്‍ 76 ലക്ഷം കടന്നപ്പോൾ മരണം 1.16 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 69720 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 67.33 ലക്ഷംകടന്നു. രോഗമുക്തി നിരക്ക്‌ 88.63 ശതമാനം. ചികിത്സയില്‍ 7,48,538 പേര്‍. ആകെ രോഗബാധിതരുടെ 9.85 ശതമാനമാണിത്‌.

രാജ്യത്ത് 24 മണിക്കൂറില്‍ 587 മരണം. 600ൽ താഴെ മരണം തുടർച്ചയായ രണ്ടാം ദിനം‌. 1.52 ശതമാനമാണ്‌ നിലവിൽ മരണനിരക്ക്‌. 24 മണിക്കൂറിൽ കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്‌–- 125. കർണാടക–- 64, ബംഗാൾ–- 63, ഛത്തിസ്‌ഗഢ്‌–- 56, തമിഴ്‌നാട്‌–- 49, ഡൽഹി–- 31, യുപി–- 27, ആന്ധ്ര–- 24, ഒഡിഷ–- 17 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News