
സംഘപരിവാര്‍ നിലപാടുകള്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ ചര്‍ച്ച ചെയ്യപ്പെടുന്ന താരമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. സിഎഎ സമരത്തിന്‍റെ ഭാഗമായി ജെഎന്‍യു വില്‍ നടന്ന പൊലീസ് നരനായാട്ടിനെ എതിര്‍ത്ത താരം പിന്നീട് സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്ഷയ് കുമാറിനെതിരെ ഷെയിം ഓണ്‍ യു ക്യാമ്പെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.
അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം ലക്ഷ്മി ബോംബിന്‍റെ പ്രമേയത്തിന്‍റെ പേരിലാണ്സംഘപരിവാര്‍ പ്രതിഷേധം. സിനിമ ഹിന്ദു-മുസ്ലീം പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ദീപാവലി ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുന്നതുമാണ് സംഘപരിവാര്‍ പ്രതിഷേധത്തിന്‍റെ കാരണമായി പറയുന്നത്.
സുനിതാ ദേവദാസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്
സംഘികൾ അടുത്ത ലവ് ജിഹാദ് കണ്ടു പിടിച്ചു കരച്ചിൽ തുടങ്ങിയിട്ടുണ്ട്. ട്വിറ്ററിൽ #ShameOnYouAkshayKumar എന്ന ടാഗ് ഇട്ട് കൂട്ടനിലവിളിയാണ്. ഗോ മൂത്രം വരെ കുടിക്കുന്ന ലക്ഷണമൊത്ത സംഘിയായ അക്ഷയ്കുമാർ മുസ്ലീമായി അഭിനയിച്ചു ഏതോ ഹിന്ദു പെൺകുട്ടിയെ സിനിമയിൽ പ്രേമിച്ചെന്ന്
ഇവർക്കൊക്കെ ശരിക്കും തലക്ക് സുഖമില്ലേ !
സംഘികൾ അടുത്ത ലവ് ജിഹാദ് കണ്ടു പിടിച്ചു കരച്ചിൽ തുടങ്ങിയിട്ടുണ്ട്. ട്വിറ്ററിൽ #ShameOnYouAkshayKumar എന്ന ടാഗ് ഇട്ട്…
Posted by Sunitha Devadas on Tuesday, October 20, 2020

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here