ടീച്ചറമ്മ അമ്മയെ ഓർമിക്കുമ്പോൾ; അമ്മയുടെ ഓര്‍മയില്‍ കെകെ ശൈലജ ടീച്ചറുടെ കുറിപ്പ്

ആരാഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേരളീയര്‍ക്ക് എറ്റവും പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. ടീച്ചറുടെ ഭരണ മികവും സാധാരണക്കാരോടുള്ള കരുതലുമൊക്കെ അവരെ കേരളത്തിന്‍റെ പ്രിയപ്പെട്ട ടീച്ചറമ്മയാക്കി.

സ്വന്തം അമ്മയുടെ ഓര്‍മയില്‍ മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍ക്കും അത്തരത്തിലുള്ള നിരവധി കമന്‍റുകളാണ് വന്നിട്ടുള്ളത്

കെകെ ശൈലജ ടീച്ചറുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്‌.എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു.

ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.

എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്.കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ. പക്ഷേ 2016 ഒക്ടോബർ 20 ന് പ്രകൃതിയുടെ അനിവാര്യതയെന്നവണ്ണം 82ാംവയസ്സിൽ അമ്മക്കേറെയിഷ്ടമായിരുന്ന ഭാസ്കരേട്ടനേയും മക്കൾ ശോഭിത്തിനേയുംലസിത്തിനേയും ഞങ്ങളെല്ലാവരേയും വിട്ട് അമ്മ പോയി.ഒരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക്.എങ്കിലും കൂടെയുണ്ട് ഓരോ ശ്വാസത്തിലും.

https://www.facebook.com/kkshailaja/posts/3465644190190204

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News