ടിആര്‍പി തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കം; കേസന്വേഷണത്തില്‍ സിബിഐയും; റിപ്പബ്ലിക് ടിവി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും

ടിആര്‍പി തട്ടിപ്പ് കേസില്‍ നിര്‍ണായക വ‍ഴിത്തിരിവ്. കേസ് അന്വേഷിക്കാന്‍ സിബിഐയും. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് സിബിഐയും അന്വേഷണത്തിന് എത്തുന്നത്.

ആരോപണ വിധേയരായ റിപ്പബ്ലിക്ക് ടിവിയുടെ ആവശ്യമായിരുന്നു അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നത്. മാധ്യമ സ്ഥാപനം നടത്തുന്നു എന്നവകാശപ്പെടുന്ന കമൽ ശർമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇത് പ്രകാരം ലക്‌നൗവിലെ ഹസ്രത്ത് ഗഞ്ച് പോലീസ് 17ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഈ കേസാണ് സിബിഐ ഏറ്റെടുത്ത് വിജ്ഞാപനം ആയത്.

ടിആര്‍പി തട്ടിപ്പ് കേസില്‍ രണ്ടുപേര്ക കൂടെ അറസ്റ്റിലായതോടെ കേസില്‍ ആകെ അറസ്റ്റിലായവര്‍ എട്ടുപേരായി. റിപ്പബ്ലിക് ടിവി ചീഫ് അര്‍ണാബിനെതി കേസില്‍ നടപടിയെടുക്കുന്നുവെങ്കില്‍ സമന്‍സ് നല്‍കണമെന്നും പൊലീസിന് നിര്‍ദേശമുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഇഷ്ട തോ‍ഴനായ അര്‍ണബിനും റിപ്പബ്ലിക് ടിവിക്കുമെതിരെ അന്വേഷണം നടത്തുമ്പോള്‍ കൃത്യമായ രീതിയില്‍ അന്വേഷണവും നിയമ നടപടികളും ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News