യുഡിഎഫിന്‍റെ വര്‍ഗീയ നിലപാടുകളുടെ പിന്‍ഗാമികളായി ആര്‍എസ്പി അധഃപതിച്ചു: കോവൂര്‍ കുഞ്ഞുമോന്‍

യുഡിഎഫിന്റെ വർഗ്ഗീയ നിലപാടുകളിൽ അവരുടെ പിന്ഗാമികളായി ആർ.എസ്.പി അധപതിച്ചുവെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ.ഇടതുപാർട്ടി എന്നവകാശപ്പെടുന്ന ആർ.എസ്.പി അധികാരത്തിനു വേണ്ടി അന്തസ്സും തത്വശാസ്ത്രങളും കോൺഗ്രസിനു മുമ്പിൽ അടിയറവെച്ചു.

യുഡിഎഫ് കൺവീനർ എം എം ഹസൻ ലീഗ് നേതാക്കളുമായും ജമാ അത്തെ ഇസ്ലാമി കേരള അമീറുമായും കുടിക്കാഴ്ച നടത്തിയത് കൈരളി ന്യൂസ് തെളിവ് സഹിതം വാർത്ത പുറത്തുവിട്ടതിനെ തുടർന്നാണ് കൊല്ലത്ത് ആർ.എസ്.പി നേതാക്കൾ തങൾക്കൊന്നും അറിയില്ലെ രാമനാരായണ എന്ന നിലപാട് സ്വീകരിച്ചത്.

വർഗ്ഗീയ നിലപാടുകളിൽ യുഡിഎഫിന്റെ പിന്ഗാമികളായി ആർ.എസ്.പി അധപതിച്ചുവെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ പരിഹസിച്ചു.

ഇടതുപാർട്ടി എന്നവകാശപ്പെടുന്ന ആർ.എസ്.പി അധികാരത്തിനു വേണ്ടി അന്തസ്സും തത്വശാസ്ത്രങളും കോൺഗ്രസിനു മുമ്പിൽ അടിയറവെച്ചുവെന്നും എം.എൽ.എ ആരോപിച്ചു.

പ്രേമചന്ദ്രന്റെയും, ഷിബുബേബിജോണിന്റേയും തലയാട്ടി ബൊമ്മയായി എ.എ.അസീസ്, മാറരുത്.ഇടതുമുന്നണിയിൽ അടിയുറച്ചു നിന്ന നേതാവായിരുന്നു എ.എ അസീസെന്നും കേവൂർകുഞ്ഞുമോൻ ഓർമ്മപ്പെടുത്തി.

വർഗ്ഗീയപാർട്ടിയെ കൂട്ടുപിടിച്ച് എങനേയും അധികാരം പിടിക്കാനാണ് ആർ.എസ്.പി ശ്രമിക്കുന്നത്.പഴയ ആർ.എസ്.പിയായി ഇടതുമുന്നണിയിലേക്ക് മടങി വരണമെന്നും കോവൂർകുഞ്ഞുമോൻ ആവശ്യപ്പെട്ടു.

അതേ സമയം ഒരു വിഭാഗം കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ തീവ്ര വർഗ്ഗീയ കക്ഷികളുമായുള്ള അവിശുദ്ധ സഖ്യത്തിനെതിരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News