മയ്യനാട് റെയില്‍വേ സ്റ്റേഷനെ തരംതാ‍ഴ്ത്തിയതിലും വേണാട് എക്സ്പ്രസിന്‍റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധം

കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷൻ തരം താഴ്ത്തിയതിലും,വേണാട് എക്സ്പ്രസ്സിൻ്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മയ്യനാട് ഗ്രാമമൊന്നാകെ റെയിൽവേക്ക് റെഡ് മാർക്ക് നൽകി പ്രതിഷേധിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പടെ വിളക്കുതെളിച്ച് പ്രതിഷേധ ജ്വാല തീർത്തു.

പരവൂർ മാമൂട്ടിൽക്കടവ് മുതൽ കൊല്ലം റെയിൽവേ സ്റ്റേഷൻ വരെയുള്ള റെയിൽ പാതക്ക് ഇരുവശത്തും താമസിക്കുന്ന ജനങ്ങളും യാത്രക്കാരുമാണ് വേണാട് എക്സ്പ്രസ്സ് കടന്നു പോയപ്പോൾ മുകളിലേക്ക് ചുവപ്പ് പ്രകാശം തെളിച്ചും ചുവപ്പ് അടയാളമുയർത്തിയും പ്രതിഷേധിച്ചത്.ഇതിന് പുറമെ പ്രധാന കവലകളിലും റോഡുകളിലും വിവിധ രാഷട്രീയ-യുവജന – സാംസ്ക്കാരിക സംഘടനകൾ പ്രത്യേക പ്രതിഷേധമുയർത്തി.

കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുള്ള ജനങ്ങൾ കുടുംബസമേതം വീട്ട് മുറ്റങ്ങളിൽ പ്രതിഷേധിച്ചത് ആവേശമുയർത്തുന്ന കാഴ്ചയായി. കൈക്കുഞ്ഞുങ്ങളുമായി എത്തി റെയിൽവേക്ക് റെഡ് മാർക്ക് പ്രതിഷേധമുയർത്തി വനിതാ യാത്രക്കാരും ഐക്യദാർഡ്യം അറിയിച്ചു. ഒര് നാടിൻ്റെ ഒന്നാകെയുള്ള ചുവന്ന നിറ പ്രതിഷേധം റെയിൽവേക്കുള്ള താക്കീതായി.

വേണാടിൻ്റെ സ്റ്റോപ്പ് പുന:സ്ഥാപിച്ച്, റെയിൽവേ ഉദ്യോഗസ്ഥരെ സ്റ്റേഷൻ്റെ നിയന്ത്രണം ഏൽപിച്ചില്ലെങ്കിൽ തീവണ്ടി തടയൽ അടക്കമുള്ള സമരങ്ങൾക്ക് യുവജന സംഘടനകൾ തയ്യാറാകുമെന്ന് സമരം മുന്നറിയിപ്പു നൽകി.

മയ്യനാട് നടന്ന പ്രക്ഷോഭത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൽ.ലക്ഷ്മണൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ബേബിസൺ, ആർ.എസ്.അബിൻ, കെ.എ.അസീസ്, സച്ചിൻ ദാസ് ,റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡൻറ് കെ.നജിമുദീൻ, നസീർ ഖാൻ ,ഡി.സ്റ്റാലിൻ കുമാർ എന്നിവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here