ബന്ധം കൂടുതല്‍ ശക്തമാക്കി യുഎഇയും ഇസ്രയേലും; യാത്രയ്ക്ക് വിസ ഒഴിവാക്കി

ടെല്‍ അവിവ്: കൊവിഡ്-19 തിരിച്ചടി തുടരുന്നതിനിടെ ബന്ധം കൂടുതല്‍ ശക്തമാക്കി യുഎഇയും ഇസ്രയേലും. ഇരു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിസ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം യാഥാര്‍ഥ്യമായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്. മാസങ്ങളായി തുടര്‍ന്ന ചര്‍ച്ചകളും കൂടിക്കാഴ്ചകളുമാണ് അവസാനം പൂര്‍ത്തിയായത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് സൗകര്യമാകുന്ന തരത്തിലുള്ളതാണ് പുതിയ പ്രഖ്യാപനം.

യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നടത്തിയത്. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം വിസ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചരിത്രം സൃഷ്ടിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് നെതന്യുഹു നിലപാട് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ പിന്നാലെ നാല് കരാറുകളില്‍ കൂടി രണ്ട് രാജ്യങ്ങളും ഒപ്പുവെക്കാന്‍ ധാരണയായി. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളിലാണ് കരാറുകള്‍ ഉണ്ടാകുക. ഇതിനായി യുഎഇയില്‍ നിന്നുള്ള ആദ്യത്തെ പ്രതിനിധി സംഘം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തി. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യു എ ഇ ധകകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായിര്‍, യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News