വനിതകള്‍ക്കായി ഇഓട്ടോ പദ്ധതി: മൂന്നില്‍ ഒന്ന് തുക സബ്‌സിഡി അനുവദിക്കുമെന്ന മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: വനിതകള്‍ക്ക് സ്വയംതൊഴിലിന്റെ ഭാഗമായി ഇ ഓട്ടോ നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍.

വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെഎഎല്‍ നിര്‍മിച്ച ഇ ഓട്ടോ നീംജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ജില്ലാതലത്തില്‍ വ്യവസായവകുപ്പിനു കീഴില്‍ സഹകരണസംഘം രജിസ്റ്റര്‍ ചെയ്യും.

ആദ്യ ഘട്ടത്തില്‍ 25 വനിതകളാണുണ്ടാകുക. മൂന്നില്‍ ഒന്ന് തുക സബ്‌സിഡി അനുവദിക്കും. എഴുനൂറോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. കോവിഡ് ആശ്വാസമായി കെഎഎല്ലിന് അഞ്ചുകോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ഇരുപത്തി രണ്ട് ഓട്ടോ രണ്ടു ട്രക്കിലായാണ് നേപ്പാളിലേക്ക് അയച്ചത്. ശേഷിക്കുന്ന മൂന്നെണ്ണം അടക്കം 11 ഇ- ഓട്ടോ ഉടന്‍ അയക്കും. എട്ട് ഓട്ടോയ്ക്കുള്ള ഓര്‍ഡര്‍കൂടി ലഭിച്ചു. ഒരു വര്‍ഷം 500 ഇ -ഓട്ടോ നേപ്പാളില്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്തമാസം നീംജി നേപ്പാളില്‍ സര്‍വീസ് തുടങ്ങും.

ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ റിയാബ് ചെയര്‍മാന്‍ ശശിധരന്‍നായര്‍, കെഎഎല്‍ എംഡി എ ഷാജഹാന്‍, മാനേജര്‍ പി അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News