‘അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ ആഘോഷിക്കാം’; ജന്മദിനത്തില്‍ കമലാ ഹാരിസിനോട് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിറന്നാളാശംസയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് നമുക്കാഘോഷിക്കാം എന്നാണ് ബൈഡന്‍ കമല ഹാരിസിനെ ആശംസിച്ചത്.

‘ഹാപ്പി ബര്‍ത്ത് ഡേ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ചു ഐസ്‌ക്രീമുകളുമായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം.’ ബൈഡന്‍ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ചയായിരുന്നു കമല ഹാരിസിന്റെ 56ാം പിറന്നാള്‍. ഇത്തവണത്തെ എന്റെ പിറന്നാള്‍ ആഗ്രഹം എല്ലാവരും വോട്ട് ചെയ്യണമെന്നാണ് കമലയുടെ ട്വീറ്റ്.

ജോ ബൈഡനെക്കൂടാതെ ഹിലരി ക്ലിന്റണും കമല ഹാരിസിന് ആശംസകളറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഈ ബര്‍ത്ത് ഡേ ഗേളിനെ നമ്മള്‍ മാഡം വൈസ് പ്രസിഡന്റ് എന്നു വിളിക്കുമെന്നാണ് ഹിലരി ക്ലിന്റണിന്റെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News