ഇപ്പോള്‍ ആവശ്യം മോദിയുടെ ധര്‍മ്മോപദേശമല്ല, ശാശ്വതമായ പരിഹാരമാണ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് മോദിയുടെ ധര്‍മ്മോപദേശമല്ലെന്നും മറിച്ച് ശാശ്വതമായ പരിഹാരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

‘ധര്‍മ്മോപദേശം നടത്തുന്നത് വളരെ എളുപ്പമാണ്. രാജ്യത്തിന് പൊള്ളയായ പ്രസംഗങ്ങളല്ല, വ്യക്തമായ പരിഹാരങ്ങളാണ് വേണ്ടത്,” സുര്‍ജേവാല പറഞ്ഞു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ 21 ദിവസത്തിനുള്ളില്‍ വൈറസിനെ പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ രാജ്യം ലോകത്തിന്റെ ‘കൊറോണ തലസ്ഥാനമായി’ മാറിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.

മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെങ്കില്‍ കൊവിഡിനെതിരായ യുദ്ധം 21 ദിവസമെടുക്കുമെന്നായിരുന്നു ലോക്ഡൗണ്‍ പ്രഖ്യപിച്ചുകൊണ്ട് മോദി നേരത്തെ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News