പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തടയുകയാണ് ലക്ഷ്യം. 2011-ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത്118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ ആണ് ഓര്‍ഡിനന്‍സ്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുളള അധിക്ഷേപങ്ങള്‍ നിയന്ത്രിക്കുക ലക്ഷ്യമാക്കിയാണ് കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍ അധിക്ഷേപിക്കല്‍ ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഭേദഗതി പ്രകാരം കുറ്റകൃത്യമാകും.
പൊലീസിന് കേസെടുക്കാന്‍ അധികാരവും ലഭിക്കും. 2020 ഐ.ടി ആക്ടിലെ 66 A 2011 പോലീസ് ആക്ടിലെ 118 എന്നിവ സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
സ്ത്രീകള്‍ക്കെതിരായി മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ നടപടി വൈകിയതും നിയമത്തിലെ ഈ പോരായ്മ കാരണമായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു.
യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന് ശ്രീലക്ഷ്മി അറയ്ക്കലാണ് പൊലീസിന് പരാതി നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി കൂടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
Get real time update about this post categories directly on your device, subscribe now.