ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ സംഗീത ആല്‍ബം ‘നിര്‍ഭയ’ പ്രകാശനം ചെയ്തു

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആല്‍ബം ‘നിര്‍ഭയ’ പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സിധിന്‍ 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയയോടുള്ള ആദരസൂചകമായാണ് ഈ ആല്‍ബം ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് നിരവധി നിര്‍ഭയമാര്‍ ഉണ്ട്. എന്നാല്‍ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന സന്ദേശം നിര്‍ഭയ എന്ന ആല്‍ബം നല്‍കുന്നു.

എട്ടു തവണ ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കിയ ശ്രീകര്‍ പ്രസാദാണ് നിര്‍ഭയയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. മുന്‍നിര ഛായാഗ്രഹകരില്‍ ഒരാളായ ബിനേന്ദ്ര മേനോനാണ് കാമറ. ഗിരീഷ് നക്കോടിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. സിനിമാ പിന്നണിഗായികയായ സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സായ് പ്രൊഡക്ഷന്‍സാണ് നിര്‍ഭയ നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News