ജഗ്ഗു ബോയിയെ ചാടിക്കാനുള്ള തീവ്ര ശ്രമത്തില്‍ സനൂഷ

മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങളിലും സജീവമായ താരമാണ് മലയാളികളുടെ പ്രിയപ്പെട്ട സനൂഷ. ബാലതാരമായെത്തി സിനിമയില്‍ നിറസാന്നിധ്യമായി മാറിയ സനൂഷ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ഇത്തരത്തില്‍ രസകരമായ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ഇക്കുറി എത്തുന്നത്. തന്റെ വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള രസകരമായ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ജഗ്ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്.

ജഗ്ഗുവിനെ ചാടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സനൂഷ. എന്നാല്‍ പലവിധ അടവുകള്‍ എടുത്തിട്ടും ജഗ്ഗു ചാടുന്നില്ല എന്നാണ് പറയുന്നത്. ജഗ്ഗുവിന് ചുറ്റും നിന്നു ചാടുന്ന സനൂഷയാണ് വിഡിയോയില്‍.

ജിങ്ഗിടി ജിങ് … പല വിധ അടവുകള്‍ എടുത്തിട്ടും ജമ്ബ് ചെയ്യാത്ത ബൈറ്റര്‍ ജഗ്ഗു ബോയ്. ഇങ്ങനെ ഒരു ചെറുപ്പകാലം അവനുണ്ടായിരുന്നു- സനൂഷ കുറിച്ചു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News