വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക്; ബിജെപിയിലേക്കില്ല

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പിതാവ് എസ്. ചന്ദ്രശേഖര്‍. എന്നാല്‍ ബിജെപിയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര്‍ നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയും വന്നിരിക്കുന്നത്.

വിജയ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അവ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടിയേയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.

തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News