ബിജെപിയിലേക്ക് പോയതിനെ അഭിനന്ദിച്ച് കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

ബി.ജെ.പിയിലേക്ക് മാറിയ തിരുമാനത്തെ അഭിനന്ദിച്ച് തന്നെ കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു സുന്ദര്‍. നേരത്തെ പാര്‍ട്ടി മാറിയ ഉടന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഖുശ്ബു നടത്തിയിരുന്നു.

മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഖുശ്ബു നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതോടെ ഇതില്‍ മാപ്പ് പറയാനും ഖുശ്ബു തയ്യാറായി. ഇതിന് ശേഷമാണ് കോണ്‍ഗ്രസുകാര്‍ തന്നെ അഭിന്ദിക്കാന്‍ വിളിച്ചതായി ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.

തന്നെപോലെ കോണ്‍ഗ്രസിന്റെ സമീപനങ്ങളില്‍ അതൃത്പതിയുള്ള ഒരു പാട് നേതാക്കളുണ്ട്. താന്‍ ചെയ്തത് പോലെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കോണ്‍ഗ്രസ് നേതാക്കളുണ്ട്. എന്നാല്‍ അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ധൈര്യമോ, അധികാരമോ, സ്ഥാനമോ ഇല്ലാത്തുതുകൊണ്ടാണ് പുറത്തുപറയാത്തത്. താന്‍ ബി ജെ പിയിലേക്ക് പോയപ്പോള്‍ ഇത്തരം നേതാക്കള്‍ വിളിച്ചിരുന്നു. തന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തെന്ന് ഖുശ്ബു വെളിപ്പെടുത്തി.

”ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതിയെന്ന്’ എന്നും ഖുശ്ബു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News