മാസ്‌കിട്ട് മാസ് ലുക്കില്‍ മഞ്ജുവാര്യര്‍; ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മാസ്‌ക് അണിഞ്ഞുള്ള മഞ്ജുവിന്റെ ഫോട്ടോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മാസ്‌കണിഞ്ഞ് മാസ് ലുക്കില്‍ എത്തിയ മഞ്ജുവിന്റെ ചിത്രം ആരാധകര്‍ ആഘോഷിക്കുകയാണ്. അഭിനന്ദനവും ഇഷ്ടവും അറിയിച്ച് നിരവധി പേരാണ് ഇന്‍സ്റ്റയില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ ശ്രദ്ധേയമായ ചിത്രങ്ങളിലുടെ പ്രേക്ഷകരുടെ മനസ്സിലും ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ചതുര്‍മുഖം’, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, മമ്മൂട്ടി നായകനാവുന്ന ‘പ്രീസ്റ്റ്’, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News