
ചിക്കൻ ഫ്രാൻസിയ്‌സ്
ആവശ്യമുള്ളത്
1)ചിക്കൻ
2)ചീസ്
3)പാർസലെ
4)കുരുമുളക് പൊടി
5)ഒലിവ് ഓയിൽ
6)ഉപ്പ്
7)ബട്ടർ
8)മൈദ
9)ഡ്രൈ വൈറ്റ് വൈൻ
10)ഗാർലിക്
11)ലെമൺ ജ്യൂസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ രണ്ടു മുട്ട,അര സ്പൂൺ കുരുമുളക്പൊടി ,അര സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
അതിലേക്ക് ചെറുതായി അരിഞ്ഞ പാർസലെയും ചീസും ചേർത്ത് നന്നായി യോജിപ്പിക്കുക.
ചിക്കൻ ബ്രേസ്റ്റ് നടു കീറി എടുക്കുക.
ഇനി അത് മൈദയിൽ ഒന്ന് കോട്ട് ചെയ്തെടുക്കുക. അത് കലക്കി വെച്ച മുട്ടയിൽ മുക്കുക.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു കഷ്ണം ബട്ടറും ഇട്ട് ചൂടാക്കുക.
അതിലേക്ക് മുട്ടയിൽ മുക്കിയ ചിക്കൻ ഇടുക. രണ്ടു സൈഡും വേവുന്നത് വരെ മറിച്ചിടുക.
ചിക്കൻ വെന്താൽ പാനിൽ നിന്നും മാറ്റുക. ആ എണ്ണയിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അല്പം ഡ്രൈ വൈറ്റ് വൈനും ചിക്കൻ സ്റ്റോക്കും ചേർക്കുക.
ഒരു പകുതി ലെമൺ ജ്യൂസ് കൂടി ചേർക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ പാർസലെയും ബട്ടറും ചേർക്കുക.
വറുത്തു വച്ച ചിക്കൻ ഇടുക. ഒരു മിനുട്ട് അടച്ചു വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യുക.
നമ്മുടെ സ്വാദിഷ്ടമായ ചിക്കൻ ഫ്രാൻസിയ്‌സ് തയ്യാർ.
Ravishankar Pattambi

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here