സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം: എൽഡിഎഫ് സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.

ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് സർക്കാർ ഭരണഘടനാപരമായ  ഉത്തരവാദിത്വം നിറവേറ്റിയിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇക്കാലമത്രയും യാതൊരു പരിഗണനയും ലഭിക്കാതെ പുറന്തള്ളപ്പെട്ടു കിടന്നിരുന്ന ദരിദ്രജനവിഭാഗങ്ങളോട് സർക്കാർ നീതി പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണ ഘടനാപരമായി ലഭിച്ചിരിക്കുന്ന  ഈ സംവരണാനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താന്‍ സംവരണപരിധിയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം  അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News