വാട്ടര്‍ ടാക്‌സികള്‍ തയ്യാര്‍… ഇനി ഞൊടിയിടയില്‍ നവി മുംബൈയിലെത്താം

മുംബൈ നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് യാത്രാ ദുരിതങ്ങള്‍. അത്യാവശ്യമായി ഒരു സ്ഥലത്ത് സമയത്തിന് എത്തി ചേരുകയെന്ന ഉദ്യമത്തിന് നഗരത്തില്‍ കടമ്പകള്‍ അനവധിയാണ്. ഇക്കാര്യത്തില്‍ നഗരവാസികളുടെ ഏക ആശ്രയം ലോക്കല്‍ ട്രെയിനുകള്‍ മാത്രമാണ്. റോഡ് വഴിയുള്ള യാത്രകളില്‍ ട്രാഫിക് ജാം കുരുക്കുകളാണ് പലപ്പോഴും വിനയാകുന്നത്.

മുംബൈയില്‍ നിന്നും 30 മിനിറ്റിനുള്ളില്‍ നവി മുംബൈയിലേക്ക് യാത്ര ചെയ്യാനാകുമെന്നതാണ് വാട്ടര്‍ ടാക്‌സികളെ ജനപ്രിയമാക്കുക. മുംബൈ, ബെലാപൂര്‍, താനെ, വാഷി, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെഎന്‍പിടി), മന്‍വ എന്നിവയ്ക്കിടയില്‍ വാട്ടര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് മുംബൈ പോര്‍ട്ട് ട്രസ്റ്റ് ഒരുങ്ങുന്നത്.

അടുത്ത മാസം മുതല്‍ പ്രിന്‍സസ് ഡോക്കിലെ നഗരത്തിന്റെ ആഭ്യന്തര ക്രൂയിസ് ടെര്‍മിനലില്‍ (ഡിസിടി) നിന്ന് വാട്ടര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനാണ് മുംബൈ പോര്‍ട്ട് ട്രസ്റ്റ് (എംബിപിടി) പദ്ധതി.

വാട്ടര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആറ് ഏജന്‍സികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഒന്നോ രണ്ടോ ഓപ്പറേറ്റര്‍മാര്‍ ഉടനെ തന്നെ സേവനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ശരാശരി ഒന്നര മണിക്കൂര്‍ എടുക്കുന്ന യാത്രകള്‍ക്കായി വാട്ടര്‍ ടാക്‌സികളില്‍ 30 മുതല്‍ 40 മിനുറ്റ് കൊണ്ട് എത്താനാകുമെന്നതാണ് വലിയ നേട്ടം. സമയത്തിന് പൊന്നു വിലയുള്ള നഗരത്തില്‍ സമയം കൈയ്യില്‍ പിടിച്ചു പരക്കം പായുന്ന നഗരവാസികള്‍ക്ക് ഈ ഉദ്യമം അനുഗ്രഹമാകും. സര്‍വീസുകള്‍ക്കുള്ള നിരക്കുകള്‍ ഓപ്പറേറ്റര്‍ നിര്‍ണയിക്കുമെന്ന് എംബിപിടി മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ക്യാപ്റ്റന്‍ ഭബതോഷ് ചന്ദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News