ജമാഅത്തെ ഇസ്ലാമിയുടേത് മതരാഷ്ട്ര വാദം; ജമാഅത്തെ ഇസ്ലാമിയുടേയും സമസ്തയുടേയും നിലപാടുകള്‍ പരസ്പരവിരുദ്ധം: ഓണപ്പള്ളി മുഹമ്മദ് ഫൈസി

ജമാഅത്തെ ഇസ്ലാമിയുടേത് മതരാഷ്ട്ര വാദമെന്ന് സമസ്ത നേതാവ് ഓണപ്പള്ളി മുഹമ്മദ് ഫൈസി. കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ഫാസിസ്റ്റ് പ്രതിരോധം സാധ്യമാകില്ല. ഫാസിസ്റ്റ് ഭീകരതയെ മതരാഷ്ട്രവാദം കൊണ്ട് നേരിടാനാകില്ല. സമസ്ത ആദര്‍ശപരമായി എതിര്‍ക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയുടേയും സമസ്തയുടേയും നിലപാടുകള്‍ പരസ്പരവിരുദ്ധമാണെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News