ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിഷേധം

ഫാഷൻ ഗോൾഡ്‌ എം ഡി പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിഷേധം. എം സി കമറുദ്ധീൻ എം എൽ എ യ്ക്കും പൂക്കോയ തങ്ങൾക്കും എതിരായ പ്ലക്കാർഡുകളുമായാണ് സ്ത്രീകൾ ഉൾപ്പെടെ നിക്ഷേപകർ പ്രതിഷേധിച്ചത്. പണം തിരിച്ചു നൽകിയില്ലെങ്കിൽ എം സി കമറുദ്ധീൻ എം എൽ എ യുടെ വീട് ഉപരോധിക്കുമെന്ന് നിക്ഷേപകർ പറഞ്ഞു

ഫാഷൻ ഗോൾഡ്‌ ഗ്രൂപ്പിന്റെ എം ഡി യും മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ നിർവാഹക സമിതി അംഗവുമായ പൂക്കോയ തങ്ങളുടെ ചന്ദേരയിലെ വീടിന് മുന്നിലാണ് നിക്ഷേപകർ പ്രതിഷേധിച്ചത്.നിക്ഷേപകരുടെ പ്രതിനിധികളായി എത്തിയ പത്തോളം പേരാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രതിഷേധയിച്ചത്.

എം സി കമറുദ്ധീൻ,പൂക്കോയ തങ്ങൾ,മറ്റ് ഡയറക്ടർമാർ തുടങ്ങി തട്ടിപ്പ് നടത്തിയ മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം. ആക്ഷൻ കമ്മറ്റിയും ഇപ്പോൾ തട്ടിപ്പ് നടത്തിയവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധത്തിന് എത്തിയവർ കുറ്റപ്പെടുത്തി. പണം ഉടൻ തിരികെ നൽകിയില്ലെങ്കിൽ എം സി കമറുദ്ധീൻ എം എൽ എ യുടെ വീട് ഉപരോധിക്കുമെന്നും നിക്ഷേപകർ മുന്നറിയിപ്പ് നൽകി.

750 ഓളം പേരാണ് ഫാഷൻ ഗോൾഡ്‌ നിക്ഷേപ തട്ടിപ്പിന് ഇരകളായത്.150 കോടിയോളം രൂപയുടെ തട്ടിപ്പാണ് എം സി കമറുദ്ധീൻ എം എൽ എ യും പൂക്കോയ തങ്ങളും ഉൾപ്പെട്ടവർ നടത്തിയത്.വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 88 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News